Sunday, May 19, 2024
spot_img

മോദിയെ അനുനയിപ്പാകാനുള്ള നീക്കവുമായി മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയിലേക്ക് |MALIDEEP

ഇന്ത്യയെ തൊട്ടതും ഇന്ത്യ ഏന്താണ് നരേന്ദ്രമോദി മോദി ഏന്താണ് എന്നുള്ള കാര്യം മാലദ്വീപിന്റെ പ്രസിന്റിന് ഇപ്പോൾ വളരെ വ്യുഅക്തമായി മനസിലായിട്ടുണ്ട് അതുകൊണ്ട് തന്നെ ഇനി ഇന്ത്യയെ വെറുപ്പിച്ച് മുന്നോട് പോകാൻ കളഴിയില്ലന്ന് ഏതായാലും മനസിലായിട്ടുണ്ട് ,അതുകൊണ്ട് തന്നെ വിവാദങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട് പുറത്ത് വരുന്നത് മാലദ്വീ പ് വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത് . അതുകൊണ്ടാണ് മാലദ്വീപിന്റെ പ്രസിഡന്റ് അതിവേഗം ഇന്ത്യയിലേക്ക് വരുന്നത്. എങ്ങനേയും ഇന്ത്യയെ ആശ്വസിപ്പിക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പ്രസ്താവനയക്ക് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഇന്ത്യയുടെ അതൃപ്തി പരിഹരിക്കാൻ മാലദ്വീപ് നീക്കം തുടങ്ങി. മാലദ്വീപ് വിദേശകാര്യമന്ത്രി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. സാമൂഹികമാധ്യമ പ്രസ്താവനകൾ തള്ളുന്നു എന്ന് മാലദ്വീപ് സർക്കാർ വ്യക്തമാക്കി. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്യുകയും ഇതുസംബന്ധിച്ച ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ, വിഷയത്തിൽ കഴിഞ്ഞദിവസം ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടിയിരുന്നു. ആകെ അഞ്ചു ലക്ഷം ജനങ്ങൾ മാത്രമുള്ള മാലദ്വീപിൽ ഇരുപത്തി അയ്യായിരം പേർ ടൂറിസം മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. മാലദ്വീപിന്റെ ദേശീയ വരുമാനത്തിന്റെ 28 ശതമാനം വിനോദസഞ്ചാരത്തിൽ നിന്നാണ് ലഭിക്കുന്നത്. മാലദ്വീപിൽ എത്തുന്ന സഞ്ചാരികളിൽ 16 ശതമാനം ഇന്ത്യക്കാരാണുള്ളത്. ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് ഏറെ അടുത്ത ഈ ദ്വീപ സമൂഹത്തോട് എന്നും സഞ്ചാരപ്രിയരായ ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു. ആ ടൂറിസം സഹകരണത്തെയാണ് മാലദ്വീപ് മന്ത്രിയുടെ വിവാദ പരാമർശം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഏതായാലും ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്താൻ മാലിദീപ് തയാറായി കഴിഞ്ഞു എന്നർത്ഥം

Related Articles

Latest Articles