Wednesday, April 24, 2024
spot_img

മമതയ്ക്ക് എട്ടിന്റെ പണി, അഞ്ച് ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ പിടിച്ച് ജയിലിലിടാൻ ഹൈക്കോടതി

മമതാബാനർജിക്ക് വൻ തിരിച്ചടി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബംഗാൾ മുഖ്യമ്ന്ത്രി മമതാബാനർജിക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചിരിക്കുകയാണ്‌. കൽക്കട്ട ഹൈക്കോടതിയാണ് മമതയ്ക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ചിരിക്കുന്നത്.

നന്ദിഗ്രാമിൽ തന്നെ തോല്പിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കേൾക്കുന്നതിൽ നിന്നും ജസ്റ്റിസായ കൗശിക് ചന്ദയെ ഒഴിവാക്കണം എന്ന് മമത മുൻപ് കോടതിയോടാവശ്യപ്പെട്ടിരുന്നു. അതിനെതുടർന്ന് ജുഡീഷ്യറിയെ മോശമായ വിധത്തിൽ ചിത്രീകരിച്ചു എന്നതിനാലാണ് ഇപ്പോൾ കൽക്കട്ട ഹൈക്കോടതി മമതാബാനർജിക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചിരിക്കുന്നത്.

സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മമതാ ബാനർജി നൽകിയ കേസിൽ ജസ്റ്റിസ് കൗശിക് ചന്ദയെ ബെഞ്ചിൽ നിന്നും മാറ്റണം എന്ന് മമതയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയായിരുന്നു, അതിന് കാരണമായി പറഞ്ഞത് ജസ്റ്റിസ് കൗശിക് ചന്ദയെ ബിജെപി നേതാക്കൾക്കൊപ്പം കാണാറുണ്ട് എന്നായിരുന്നു‌. അതുകൊണ്ട് വിധി തങ്ങൾക്കനുകൂലമാവില്ല കൗശിക് ചന്ദ ഈ കേസ് അട്ടിമറിക്കും എന്നൊക്കെയുള്ള വളരെയധികം ബാലിശമായ ആരോപണങ്ങളാണ് മമത കോടതിക്കു നേരെ ഉയർത്തിയത്. ഇതാണിപ്പോൾ മമതയ്ക്ക് വൻ തിരിച്ചടി ആയിരിക്കുന്നത്.

ജുഡീഷ്യറിയെ മോശമായ വിധത്തിൽ ചിത്രീകരിക്കുന്നതാണ് മമതാബാനർജിയുടെ ഈ ആരോപണങ്ങളെന്ന് പറഞ്ഞ ജസ്റ്റിസ് കൗശിക് ചന്ദ മമതയ്ക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച ശേഷം കേസ് കേൾക്കുന്നതിൽ നിന്നും താൻ പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

ജസ്റ്റിസ് കൗശിക് ചന്ദയെ മമതയുടെ തൃണമൂർ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ നിരന്തരം അധിക്ഷേപിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്‌.

എന്തുതന്നെയായാലും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് അതിദയനീയമായി തോറ്റ മമതാ ബാനർജിക്ക് കിട്ടിയ എട്ടിന്റെ പണി തന്നെയാണ് ഈ തിരിച്ചടി എന്നും പറയാതെ വയ്യ.

Related Articles

Latest Articles