Monday, May 6, 2024
spot_img

സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തില്‍ അനുശോചിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

തിരുവനന്തപുരം: പ്രകാശാനന്ദ സ്വാമികളുടെ സമാധിയില്‍ അനുശോചിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി. ആത്മീയ കേരളത്തിന് മാത്രമല്ല ലോകത്താകമാനമുള്ള ആത്മീയ ചിന്തക്ക് തീരാ നഷ്ടമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. ശരിയുടെ ഭാഗത്ത് ഉറച്ചുനില്‍ക്കാനും യാതോരു പ്രകോപനങ്ങള്‍ക്കും വശംവദനാകാതെ തന്റെതായ അഭിപ്രായം വ്യക്തമാക്കാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.

ശിവഗിരി മഠത്തിലെ ചില അധാര്‍മികശക്തികളുടെ കടന്നു കയറ്റത്തിനെതിരെ മുപ്പത്തി ഒന്നു ദിവസം നീണ്ടുനിന്ന സെകട്ടറിയേറ്റിനുമുന്നിലെ ഉപവാസമരം ചരിത്രം രേഖപ്പെടുത്തിയതാണ്. വിജയം കണ്ടതിന് ശേഷമാണ് പ്രകാശാനന്ദ സ്വാമികള്‍ സമരമവസാനിപ്പിച്ചത്. ഹൈന്ദവാചാരാനുഷ്ഠാനങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജി ഹൈന്ദവ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ വിട്ടുവീഴ്ചക്ക് തയാറുമായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സമാധിയില്‍ അദ്ധ്യാത്മിക ലോകത്തിന് ഉണ്ടായ നഷ്ടത്തിലും ദുഃഖത്തിലും കേരള ക്ഷേത്രസംരക്ഷണ സമിതി അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും സംസ്ഥാന അധ്യക്ഷന്‍ എം.മോഹനും ജനറല്‍ സെക്രട്ടറി കെ.എം.നാരായണനും പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles