Monday, May 6, 2024
spot_img

പുതിയ അതിഥിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മിയയും ഭർത്താവ് അശ്വിനും : വൈറലായി ചിത്രങ്ങൾ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടി മിയ ജോർജ് അമ്മയായി. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ മിയ തന്നെയാണ് പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേരെന്നും മിയ പരിചയപ്പെടുത്തി. കൂടെ ഭർത്താവ് അശ്വിൻ ഫിലിപ്പിനും മകനുമൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങളുടെ ആശംസപ്രവാഹമാണ് പോസ്റ്റിന് കീഴിലായി എത്തുന്നത്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. എന്നാൽ തിരികെ സിനിമയിലേക്ക് എത്തുമെന്നും താരം വ്യക്തമായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles