Saturday, May 18, 2024
spot_img

നിങ്ങളെ പോലെ മറ്റാരുമില്ല: എന്നും ഓർമിക്കപ്പെടും: ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി സൂപ്പർ താരങ്ങൾ

ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം നടന്‍ ദിലീപ് കുമാറിന്റെ ഓർമകളിൽ മമ്മൂട്ടി. എപ്പോഴും സ്നേഹത്തോടെയും കരുതലോടെയും ഊഷ്‌മളമായ ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു തനിക്ക് ദിലീപ് കുമാറെന്ന് മമ്മുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

“ഇതിഹാസ നടന് വിട….നിങ്ങളെ കാണുമ്പോഴെല്ലാം തന്നെ നിങ്ങളുടെ വാത്സല്യവും സ്നേഹവും എന്നെ വല്ലാതെ ആകർഷിച്ചു. നിങ്ങളുടെ ദയയും വാക്കുകളും നിങ്ങളെന്റെ സ്വന്തമാണെന്ന് തോന്നിപ്പിക്കുകയുണ്ടായി. എന്നത്തേയും എൻറെ പ്രിയ നടന് വിട….നിങ്ങൾക്ക് മുൻപോ ശേഷമോ നിങ്ങളെ പോലെ ആരും ഇല്ല.” ദിലീപ് കുമാറിനൊപ്പമുള്ള ഒരു ഓർമ്മ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ കുറിപ്പ്.

മാത്രമല്ല മമ്മുട്ടിക്ക് പിന്നാലെ മോഹൻലാലും രംഗത്ത് എത്തിയിരിക്കുകയാണ്. “ഇന്ത്യൻ സിനിമയുടെ അതികായനായിരുന്നു ദിലിപ് കുമാര്‍ജി. അദ്ദേഹം ഒന്നും ഓര്‍മിക്കപ്പെടും. അദ്ദേഹത്തെിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എൻറെ അനുശോചനം അറിയിക്കുന്നു. ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെ”- മോഹൻലാൽ കുറിച്ചു.

ഇന്ന് രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാറിന്റെ മരണം സ്ഥിരീകരിച്ചത്. 98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ.

ഒരു പഴക്കച്ചവടക്കാരൻ മാത്രമായിരുന്ന മുഹമ്മദ് യൂസഫ്ഖാൻ വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ് കുമാറായതിന് പിന്നിൽ സിനിമയെ വെല്ലുന്ന ഒരു കഥ തന്നെയുണ്ട്. പാക്കിസ്ഥാനിലെ പെഷവാറിൽ 1922 സിസംബറിൽ, ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സിൽ മുഹമ്മദ് മുംബൈയിലെത്തി. നാല്‍പതുകളിൽ പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ ക്യാന്‍റീൻ നടത്തി വരികയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ മുഴുവനായും മാറ്റിമറിച്ചത്. 1944-ൽ ദേവികാ റാണി നിർമ്മിച്ച ‘ജ്വാർ ഭാത’യിലെ നായകനായി സിനിമയിലെത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles