Sunday, June 16, 2024
spot_img

50 വർഷങ്ങളെക്കുറിച്ച് ആലോചിച്ച് മമ്മുട്ടി: രാജാവെന്ന് താരങ്ങൾ: വൈറലായി ചിത്രം

മലയാള സിനിമയിൽ ലോകത്ത് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയായി മമ്മുട്ടി നിറഞ്ഞാടിയ 50 വർഷങ്ങൾ അയവിറക്കുന്ന ദിനങ്ങളായിരുന്നു കടന്ന് പോയത്. സമൂഹ മാധ്യമങ്ങളിൽ നിറയെ അദ്ദേഹത്തിന്റെ ഓരോ സിനിമയിലേയും കാലഘട്ടങ്ങൾ സൂചിപ്പിക്കുന്നത് ആയിരുന്നു.

കേരളത്തിൽ മാത്രമല്ല ഇതര ഭാഷകളിലേയും നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് തനി നാടൻ ലുക്കിൽ സോഫയിൽ ചാരിയിരുന്നു ആലോചിക്കുകയാണ് താരം. 50 വർഷങ്ങൾ എന്ന അടിക്കുറിപ്പിലാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. രാജാവ് എന്നാണ് നടൻ പൃഥ്വിരാജ് കമന്റ് ചെയ്തത്. ആഷിഖ് അബു, നീരജ് മാധവ് ഉൾപ്പടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ് ചിത്രം. ഒരു മണിക്കൂറിൽ രണ്ട് ലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles