Tuesday, April 30, 2024
spot_img

75ാം പിറന്നാളിൽ കിടിലൻ ലുക്കിൽ മാമുക്കോയ: സമ്മാനമായി ‘ജനാസ’ ട്രെയിലർ

മലയാളത്തിന്റെ സ്വന്തം മാമുക്കോയ ഇന്ന് 75ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത്. ഇപ്പോൾ മാമുക്കോയയ്ക്ക് പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് ജനാസയുടെ അണിയറപ്രവർത്തകർ. മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം ‘ജനാസ’യുടെ ട്രെയിലറാണ് പുറത്ത്വിട്ടിരിക്കുന്നത്. വ്യത്യസ്‍തമായ കിടിലൻ ലുക്കിലാണ് മാമുക്കോയ എത്തുന്നത്.

നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് മാമുക്കോയ എത്തുന്നത്. സൈന പ്ലേ ഒടിടിയിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. എല്‍ബി എന്റര്‍ടൈന്‍മെന്റ്‌സിനോട് ചേര്‍ന്ന് ഡ്രീം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles