Wednesday, May 22, 2024
spot_img

അസ്തമിക്കാത്ത ആർഷ തേജസ്സ്!! പരമേശ്വർജിയെന്ന ജ്ഞാന സൂര്യന്റെ ഓർമ്മയിൽ….| P Parameswaran

“ഇതാണിതാണീ പാവനഭാരത
ഭൂമാതാവിൻ ശ്രീകോവിൽ
ഇവിടെ നമിക്കാം ഇവിടെ ജപിക്കാം
ഇവിടെ സാധന ചെയ്തീടാം..”

ഇത് സംഘത്തിന്റെ എക്കാലത്തെയും ഹിറ്റായ ഒരു ഗണഗീതമായിരുന്നു..സ്വയംസേവകരുടെ രക്തത്തിലലിഞ്ഞു ചേർന്ന ഈ വരികൾ പിറന്നത്, ഒരിക്കൽ വയലാർ രാമ വർമ്മയെ കവിതാരചനയിൽ തോൽപിച്ച പരമേശ്വർജിയുടെ തൂലികയിൽ നിന്നായിരുന്നു.. 1984 ൽ ആണ് അദ്ദേഹം ഇത് എഴുതിയത്.

ചുവപ്പിൽ മയങ്ങിപ്പോയ മലയാളിയെ അരുണ പ്രഭയാൽ ഉണർത്തി നേർവഴി കാണിച്ച വിപ്ലവകാരിയാണ് പരമേശ്വർജി. സാംസ്കാരിക ദേശീയത, ഏകാത്മ മാനവ ദർശനം, ടോയൻബിയുടെ സർഗാത്മക ന്യൂനപക്ഷ സിദ്ധാന്തം, പ്രകൃതി ചൂഷണത്തിനു പകരം ദോഹനം എന്ന കാഴ്ചപ്പാട്, മതേതരത്വം എന്ന കാപട്യത്തിനു പകരം സർവധർമ സമഭാവന, മാതൃഭൂമി സങ്കല്പത്തിന്റെ ശാസ്ത്രീയത, ദേശീയതയിൽ ഇഴചേർന്ന കേരളത്തനിമ, വിവേകാനനദ ദർശനങ്ങൾ…..അങ്ങനെ പഠിക്കേണ്ടതെല്ലാം പഠിപ്പിച്ചു തന്ന ഗുരുനാഥൻ

Related Articles

Latest Articles