Monday, October 26, 2026

നമ്പർ പ്ലേറ്റിൽ കരിയോയിലും മണലും, യമാഹാ ഫാസിനോയിൽ കറങ്ങി മാല പൊട്ടിച്ചു കടന്നുകളയുന്ന കള്ളൻ പിടിയിൽ

മാരായമുട്ടം: നമ്പർ പ്ലേറ്റിൽ കരിയോയിലും മണലും പുരട്ടി യമാഹാ ഫാസിനോയിൽ കറങ്ങി മാല പൊട്ടിച്ചു കടന്നുകളയുന്ന കള്ളൻ പോലീസ് പിടിയിലായി. മാറനല്ലൂർ വെള്ളൂർ കോണത്ത് തല നിര പുത്തൻവീട്ടിൽ ബിബിൻ ചന്ദ്ര ബോസ് ആണ് പ്രതി. കഴിഞ്ഞ ആഴ്ച നെയ്യാറ്റിൻകര, പെരുങ്കടവിള ബാല ഭദ്രകാളി ക്ഷേത്രത്തിനു സമീപം പെട്ടിക്കട നടത്തുന്ന ദേവകിയമ്മയുടെ ഒന്നര പവൻ തൂക്കംവരുന്ന മാലമോഷ്ടിച്ചു കടന്ന കേസ്സിൽ മാരായമുട്ടം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇന്നും മോഷണ ശ്രമത്തിനിടയിലാണ് മാരായമുട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ വി പ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ സനൽ. ബിജു. അനീഷ് എന്നിവരടങ്ങുന്ന സംഘം വിദഗ്ധമായി പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles