Thursday, September 24, 2026

മലപ്പുറത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം മക്കരപറമ്പിൽ സ്വദേശിയായ ജാഫർ ഖാൻ ആണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതത്തിന് കാരണമെന്നാണ് സൂചന. ബന്ധുവായ റൗഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയാണ് ഇരുവരും ഏറ്റുമുട്ടിയത്‌. സംഘർഷത്തിൽ ജാഫറിനും റൗഫിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഫർ ഇന്ന് പുലർച്ചെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. റൗഫ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Related Articles

Latest Articles