Friday, April 26, 2024
spot_img

ടോവിനോയുടെ മിന്നൽ മുരളി ഉടൻ: റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; വീഡിയോ

മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന സിനിമയാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’(TovinoThomas). നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഡിസംബർ 24നാണ് റിലീസ് ഡേറ്റ്. (Minnal Murali)ചിത്രത്തിന്റെ തുടക്കം മുതലേ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം വരുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ മിന്നൽ മുരളി എന്ന സൂപ്പർഹീറോ കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് മിന്നൽ മുരളിയുടെ നിർമാണം.

നെറ്റ്ഫ്ളിക്സിൽ റെക്കോർഡ് തുകയ്ക്കാണ് ചിത്രം വിറ്റുപോയത് എന്നാണ് പുറത്തുവന്ന റിപ്പോർട്ട്. കൂടാതെ ടൊവീനോയുടെ സമീപകാല ചിത്രം ‘കള’യ്ക്ക് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്ളിക്സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള വ്യക്തമാക്കിയിരുന്നു.

അരുൺ ജിഗർതണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Related Articles

Latest Articles