മലപ്പുറം: തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പ്രഭാത സവാരിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.
റെയിൽ പാളത്തിലൂടെ പ്രഭാത നടത്തത്തിനിറങ്ങിയ അജിത് കുമാർ ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് പാളം മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഗുഡ്‌സ് ട്രെയിനാണ് തട്ടിയത്. തുടർന്ന് മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

