Tuesday, May 7, 2024
spot_img

ടോക്യോ പാരാലിമ്പിക്‌സ്: ഷൂട്ടിങ്ങിൽ റെക്കോർഡ് തകർത്ത് മനീഷ് നർവാൾ; മിസ്‌കഡ് 50 മീറ്റർ ഷൂട്ടിംഗിൽ സ്വർണവും, വെള്ളിയും ഇന്ത്യയ്ക്ക്; അഭിമാനമായി സിംഗ് രാജും

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സിൽ ഭാരതത്തിന് ഇരട്ട മെഡൽ തിളക്കം.മിക്‌സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണം നേടി. അതേ വിഭാഗത്തിൽ സിംഗ് രാജ് അദാന വെള്ളി സ്വന്തമാക്കിയത് രാജ്യത്തിന് ഇരട്ടിമധുരമായി. എന്നാൽ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും, നര്‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തി.

ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം 15 ആയി. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് നിലവിലെ മെഡലുകൾ. അതേസമയം ഇന്നലെ നടന്ന പാരാലിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം ഹര്‍വിന്ദര്‍ സിങ്ങിന് വെങ്കലം നേടിയിരുന്നു. . പാരാലിമ്പിക്‌സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്.

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണ്‍ വിഭാഗത്തിലാണ് ഹര്‍വിന്ദറിന്റെ മെഡല്‍ നേട്ടം. ഷൂട്ടോഫിലേക്ക് നീണ്ട മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ കിം മിന്‍ സുവിനെയാണ് താരം തോല്‍പ്പിച്ചത്.എന്നാൽ ഇതിനുപുറമെ വെള്ളിയാഴ്ച നടന്ന പുരുഷന്മാരുടെ ഹൈജമ്പില്‍ പ്രവീണ്‍ കുമാര്‍ വെള്ളിയും, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തില്‍ അവനി ലേഖാര വെങ്കലവും നേടിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles