Tuesday, December 30, 2025

തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും, സന്നിധാനത്തടക്കം നിയന്ത്രണങ്ങൾ | mandalapooja-at-sabarimala

പത്തനംതിട്ട: ശബരിമലയിൽ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. മണ്ഡലപൂജക്ക് മുന്നോടിയായിട്ടാണ് ഈ ചടങ്ങ് നടത്തി വരുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. കഴിഞ്ഞ ബുധനാഴ്ചയാണ് ഘോഷയാത്ര ആരംഭിച്ചത്. വിവിധ സ്ഥലങ്ങളിലായി ഗംഭീര വരവേല്‍പ്പാണ് ഘോഷയാത്രക്ക് ലഭിച്ചത്. നാളെയാണ് . മണ്ഡലപൂജ നടക്കുന്നത്.

ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കൊണ്ടുവരും. ശരംകുത്തിയില്‍ വെച്ച് ദേവസ്വം അധികൃതരും അയപ്പഭക്തരും ചേര്‍ന്ന് സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോകും. കൊടിമരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെമ്പര്‍മാരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

Related Articles

Latest Articles