Friday, September 25, 2026

ലക്ഷ്യം വച്ചത് മംഗളൂരുവിലെ ക്ഷേത്രം! ഭീകരന്റെ പരിശീലനകുറവ് സഹായകമായത് ഒരു നാടിന്: സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇസ്ലാമിക് റസിസ്റ്റൻസ് കൗൺസിൽ

മംഗളൂരു : സ്ഫോടനത്തിനായി മംഗളൂരുവിലെ ക്ഷേത്രമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്ലാമിക് റസിസ്റ്റൻസ് കൗൺസിൽ തീവ്രവാദ സംഘടന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കി. ഈയൊരു സാഹചര്യത്തിൽ കർണാടക പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

തങ്ങളുടെ ലക്ഷ്യം മംഗളൂരുവിലെ ക്ഷേത്രമായിരുന്നുവെന്നാണ് ഇവരുടെ പ്രസ്താവനയിൽ പറയുന്നത്. ”കാവി ഭീകരതയുടെ കോട്ടയായ” കദ്രിയിലെ ക്ഷേത്രമാണ് ലക്ഷ്യമിട്ടത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് സ്ഫോടനം സംഭവിച്ചു.

.സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാരിക്കിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. അറബിയിൽ ‘മജ്ലിസ് അൽമുഖാവമത്ത് അൽഇസ്ലാമിയ” എന്നാണ് ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്.

കർണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി. നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടൻ കൊയ്യുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

കോയമ്പത്തൂർ സ്ഫോടനത്തിന്റെ അതേ രീതി തന്നെയാണ് മംഗളൂരുവിലും പിന്തുടർന്നത്. എന്നാൽ പരിശീലനക്കുറവ് മൂലം രണ്ടും പാഴായിപോയി.

Related Articles

Latest Articles