Thursday, May 16, 2024
spot_img

ജ്വല്ലറിയില്‍ സ്വർണ്ണം മറന്നുവച്ചു;ഒരു കൊല്ലത്തിന് ശേഷം അതേ ജ്വല്ലറിയില്‍ നിന്ന് തിരികെ ലഭിച്ചു

കോഴിക്കോട് : നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണം ഒരുവര്‍ഷത്തിന് ശേഷം ഉടമയ്ക്ക് തിരിച്ചു കിട്ടി.കോഴിക്കോട് മുക്കത്തെ ജ്വല്ലറിയില്‍ ഒരു കൊല്ലം മുൻപ് മറന്ന് വെച്ച സ്വര്‍ണ്ണമാണ് ദമ്പതികള്‍ക്ക് അപ്രതീക്ഷിതമായി ജ്വല്ലറിയില്‍ നിന്ന് തന്നെ തിരിച്ചു കിട്ടിയത്.

2021 നവംബറിലാണ് മുക്കം കെ എം സി ടി മെഡിക്കല്‍ കോളജിലെ അദ്ധ്യാപക ദമ്പതികളായ ജയദേവും ബ്രിജിറ്റയും മുക്കം ശ്രീരാഗം ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെത്തിയത്. പുതിയ സ്വര്‍ണ്ണം വാങ്ങി പോയെങ്കിലും കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണത്തില്‍ ചിലതു ജ്വല്ലറിയില്‍ മറന്നുവെച്ചു. ഏറെ നേരം കഴിഞ്ഞാണ് ജ്വല്ലറി ജീവനക്കാര്‍ക്ക് ഈ സ്വര്‍ണ്ണം ലഭിക്കുന്നത്. പക്ഷെ ആരുടേതാണെന്ന് മനസ്സിലായിരുന്നില്ല. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ജ്വല്ലറി ഉടമ ഷാജി ഈ സ്വര്‍ണ്ണം സൂക്ഷിച്ചു വെച്ചു.

Related Articles

Latest Articles