Monday, October 5, 2026

മണിപ്പൂർ കലാപം ഇന്ന് സുപ്രീംകോടതിയിൽ; ഡി ജി പിയും, മണിപ്പൂര്‍ ചീഫ് സെക്രട്ടറിയും ഇന്ന് ഹാജരാകും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

ദില്ലി: മണിപ്പൂരിലെ മെയ്തി, കുക്കി വിഭാഗങ്ങളുടെ ആഭ്യന്തര കലാപം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കലാപം കണക്കിലെടുത്ത് മണിപ്പൂര്‍ ചീഫ് സെക്രട്ടറിയും ഡി ജി പിയും ഇന്ന് കോടതിയിൽ ഹാജരാകും. ഇവരോട് നേരത്തെ തന്നെ ഹാജരാകാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.

ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്തുക. മെയ് 29 നും ജൂണ്‍ 1 നും ഇടയില്‍ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ITLF നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു.

Related Articles

Latest Articles