Tuesday, November 3, 2026

എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മദ്രസ അദ്ധ്യാപകന് ഏഴ് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ;മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്

മലപ്പുറം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട മദ്രസ അദ്ധ്യാപകന് ഏഴ് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.മലപ്പുറം മഞ്ചേരിയിലാണ് സംഭവം.കൊഴിഞ്ഞില്‍ പെരിന്താറ്റില്‍ സ്വദേശി തേറമ്ബന്‍ വീട്ടില്‍ അബൂബക്കറിനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്.

സംഭവം ഇങ്ങനെ എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇയാള്‍ മദ്രസയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്ബാറ മദ്രസ അദ്ധ്യാപകനായിരുന്നു അബൂബക്കര്‍. 2016 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലായിരുന്നു പീഡനം. ഒടുവില്‍ പീഡന വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Latest Articles