Tuesday, November 17, 2026

എഐഎഡിഎംകെ ഓഫീസിന്റെ താക്കോല്‍ എടപ്പാടി പളനിസ്വാമിക്ക് കൈമാറാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്; പനീർ ശെൽവത്തിന്റെ ഹര്‍ജി തള്ളി

എഐഎഡിഎംകെ ഓഫീസിന്റെ താക്കോല്‍ ഇടക്കാല ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിക്ക് കൈമാറാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ജൂലൈ 11ന് പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് റവന്യൂ വകുപ്പ് പാര്‍ട്ടി ആസ്ഥാനം പൂട്ടി സീല്‍ ചെയ്തിരുന്നു. പാര്‍ട്ടി ആസ്ഥാനമായ എംജിആര്‍ മാളിഗൈ കൈവശം വയ്ക്കണമെന്ന പനീർ ശെൽവത്തിന്റെ ഹര്‍ജി തള്ളി. എഐഎഡിഎംകെയുടെ പുതിയ ട്രഷറര്‍ ഡിണ്ടിഗല്‍ ശ്രീനിവാസന് പാര്‍ട്ടി അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്വകാര്യ ബാങ്കുകള്‍ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണിത്.

പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും അനുയായികള്‍ തമ്മില്‍ ജൂലൈ 11 ന് ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടാണ് സ്ഥലം അടച്ചുപൂട്ടിയത്. എഐഎഡിഎംകെ അതിന്റെ ഏറ്റവും ഉയര്‍ന്ന ബോഡിയായ ജനറല്‍ കൗണ്‍സില്‍ പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിന്നീട് ഒ പനീര്‍ ശെല്‍വത്തിനെയും അനുയായികളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Related Articles

Latest Articles