Friday, May 17, 2024
spot_img

പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് പരസ്യ മന്ത്രവാദം; മന്ത്രവാദിനി അറസ്റ്റിൽ, നടപടി ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന്…

മലയാലപ്പുഴ: പത്തനംതിട്ടയിൽ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനി അറസ്റ്റിൽ. മന്ത്രവാദിനിയെയും ഭർത്താവിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാടിനെ നടുക്കിയ സംഭവം പുറം ലോകത്തെ അറിയിച്ചത് ഒരു പ്രമുഖ മാധ്യമമാണ്. തുടർന്ന് നാട്ടുകാരുടെയും ബിജെപിയുടെയും പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് എത്തിയത്. . ചോദ്യം ചെയ്യലിന് ശേഷമാകും ഏതെല്ലാം വകുപ്പുകൾ ചുമതമെന്ന് തീരുമാനിക്കുകയെന്ന് പൊലീസ് അറിയിച്ചു.

സ്ഥാപനം പൂട്ടുന്നത് വരെ നിരന്തരം സമരം ഉണ്ടാകുമെന്ന് യുവജന മാധ്യമങ്ങൾ വ്യക്തമാക്കി. മഠത്തിന് മുന്നിൽ പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ ഇപ്പോഴും വീടിന് പുറത്തുണ്ട്. യുവമോർച്ച, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ തുടങ്ങിയ യുവജനസംഘടനകളാണ് പ്രതിഷേധവുമായി വാസന്തി മഠത്തിൽ എത്തിയിരിക്കുന്നത്.

Related Articles

Latest Articles