Saturday, September 19, 2026

അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും മാവോയിസ്റ്റ് നേതാവ് പിടിയിൽ,അറസ്റ്റിലായത് ജാർഖണ്ഡ് സ്വദേശി അജയ്

കോഴിക്കോട്: പന്തീരാങ്കാവിൽ നിന്നും മാവോയിസ്റ്റ് നേതാവിനെ പിടികൂടി.അന്യ സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നാണ് മാവോയിസ്റ് നേതാവായ ജാർഖണ്ഡ് സ്വദേശി അജയ് പിടിയിലായത്.

2007 ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് എന്ന് പോലീസ് അറിയിച്ചു. ഇയാൾ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles