Monday, October 12, 2026

മിൽമ പാലിന് വീണ്ടും വില കൂടുന്നു;മിൽമ റിച്ച്,സ്മാർട്ട് പാലിനാണ് വില കൂടുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വീണ്ടും വില കൂടുന്നു. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില ഇപ്പോൾ കൂടുന്നത്. ഇനിമുതൽ മിൽമ റിച്ചിന് 31 രൂപയാണ് ഈടാക്കുക. 29 രൂപയായിരുന്നു മിൽമ റിച്ചിന്റെ വില. 24 രൂപയുടെ മിൽമ സ്മാർട്ടിന് ഇനിമുതൽ 25 രൂപ ഈടാക്കാനാണ് തീരുമാനം. എന്നാൽ ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂട്ടിയിട്ടില്ല.

റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണ് റിപൊസിഷനിങ് മിൽമ. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമ ചെയർമാൻ‌ കെ.എസ്.മണി നൽകുന്ന വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ലെന്നും കെ.എസ്.മണി പറയുന്നു.

Related Articles

Latest Articles