Monday, September 21, 2026

തലക്ക് പ്രഖ്യാപിച്ചത് 15 ലക്ഷം രൂപ! മുംബൈയിൽ മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ, പിടികൂടിയത് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്

മുംബൈ: മാവോയിസ്റ്റ് നേതാവ് മുംബൈയിൽ അറസ്റ്റിൽ. തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച നേതാവാണ് പിടിയിലായത്. മഹാരാഷ്ട്രയിലാണ് സംഭവം. ഝാർഖണ്ഡ് സ്വദേശി കാരു ഹുലാസ് യാദവ് ആണ് പിടിയിലായതെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

പാൽഗഡിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. പാൽഗഡിലെ നലസോപാര മേഖലയിൽ ഹുലാസ് യാദവ് ഒളിച്ചു കഴിയുന്നതായി പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാൽ, അറസ്റ്റിലായ യാദവിന് ചില ശാരീരിക അസ്വസ്ഥതകൾ പ്രകടമായിരുന്നു. ഈ സാഹചര്യത്തിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഝാർഖണ്ഡിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

Related Articles

Latest Articles