Friday, September 18, 2026

കേരള – കർണാടക അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ് സാന്നിധ്യം? സുരക്ഷ ശക്തമാക്കി പോലീസ്

ബെം​ഗളൂരു: കേരള – കർണാടക അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോർട്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തി പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്തുന്നതിനും അക്രമസംഭവങ്ങൾ തടയാനുമായി നക്‌സൽ വിരുദ്ധ സേനയുടെ ആന്റി നക്‌സലുകളുടെ സഹായവും തേടിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലും പരിസരത്തും പരിശോധന ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള മേഖലകളിലെ എല്ലാ പോളിം​ഗ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് ദിവസം അർദ്ധസൈനിക വിഭാ​ഗത്തിന്റെ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ​ഗുരുതര പ്രശ്നങ്ങളൊന്നുമില്ല. കമ്യൂണിസ്റ്റ് ഭീകര സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന മേഖലയിലെ എല്ലാ പോളിം​ഗ് ബൂത്തുകളിലും സമാധാനപരമായി വോട്ട് ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles