Wednesday, December 31, 2025

ഇതാണ് “ന്യായീകരണ പാർട്ടി”; മാവോയിസ്റ് കേസിൽ സി പി എം വിശദീകരണയോഗം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: യുഎപിഎ, മാവോയിസ്റ്റ് വിഷയങ്ങളിൽ പാർട്ടിക്കെതിരെ രൂക്ഷ വിമശനമുയരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് പന്തീരങ്കാവിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് യോഗം. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, എം പി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

മാവോയിസ്റ്റ് ബന്ധത്തിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യു എ പി എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സിപിഎം ഈ നടപടി പരസ്യപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിലുള്ള നിലപാടും പാർട്ടി ഇന്ന് വിശദീകരിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്.

Related Articles

Latest Articles