Monday, April 29, 2024
spot_img

നാർക്കോട്ടിക് ജിഹാദ് പരാമർശം: പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസ്

കോട്ടയം: നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ്​ പരാമർശത്തിൽ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. നേരത്തെ കു​റ​വി​ല​ങ്ങാ​ട്​ പൊ​ലീ​സി​നോ​ട്​ അന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ​ പാ​ലാ ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​​ ഉ​ത്ത​ര​വി​ട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇങ്ങനെയൊരു നടപടി.

മതസ്പര്‍ധ വളര്‍ത്തുന്ന കുറ്റം ചുമത്തിയാണ് ബിഷപ്പിനെതിരെ കേസെടുത്തത്. ഓള്‍ ഇന്ത്യ ഇ​മാം​സ്​ കൗ​ൺ​സി​ൽ കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ്​ മൗ​ല​വി​യു​ടെ പരാതിയിലാണ് കേസ്. നേരത്തെ ഇദ്ദേഹം കു​റ​വി​ല​ങ്ങാ​ട്​ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ഇതേതുടർന്നാണ് ഈ ​ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സെ​പ്റ്റം​ബ​ർ എ​ട്ടി​ന്​ കു​റ​വി​ല​ങ്ങാ​ട് മ​ര്‍ത്ത മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ല്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാന മധ്യേയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ചത്.

അതേസമയം നാർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു എന്നാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശത്തിൽ പറഞ്ഞത്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ഇതേതുടർന്ന് കേരളത്തിൽ വ്യാപകപ്രതിഷേധം ഉയരുകയായിരുന്നു.

Related Articles

Latest Articles