Saturday, May 18, 2024
spot_img

മരടിൽ ആദ്യ വെടി കെ.എസ്.ഇ.ബി വക: പ്രതിഷേധം ഇനി ഇരുട്ടത്ത്

കൊ​ച്ചി: തീ​ര​നി​യ​മ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട മ​ര​ടി​ലെ നാ​ല് ഫ്ളാ​റ്റു​ക​ളി​ലെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഇന്ന് രാ​വി​ലെ കെ​എ​സ്‌ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ച​ത്. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്‌ഇബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു രഹസ്യ ഓപ്പറേഷനായിരുന്നു കെഎസ്‌ഇബി നടത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയാണ് ഫ്ലാറ്റുകളിലെ വൈദ്യുതിബന്ധം കെ​എ​സ്‌ഇ​ബി വി​ച്ഛേ​ദി​ച്ച​ത്

ഫ്ളാ​റ്റു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണ​മെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്‌ഇ​ബി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ബു​ധ​നാ​ഴ്ച കെ​എ​സ്‌ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫ്ളാ​റ്റു​ക​ളി​ല്‍ നോ​ട്ടീ​സ് പ​തി​ച്ചി​രു​ന്നു. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വി​ച്ഛേ​ദി​ച്ച​ത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്‌ഇബിയുടെ നടപടി. ഫ്ലാറ്റുകളുടെ മുന്നില്‍ ഉടമകള്‍ പ്രതിഷേധം ആരംഭിച്ചു.

ഇ​ന്നു ​ത​ന്നെ നാ​ലു ഫ്ലാ​റ്റു​ക​ളി​ലെ ജ​ല​വി​ത​ര​ണ​വും വി​ച്ഛേ​ദി​ക്കാ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കും ന​ഗ​ര​സ​ഭ ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്. നഗരസഭയുടെ നീക്കങ്ങളില്‍ ഭയപ്പെടില്ലെന്നും എന്ത് തന്നെ വന്നാലും ഫ്ലാറ്റുകളില്‍ നിന്ന് താമസം മാറില്ലെന്നുമാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. നാളെ സുപ്രീം കോടതി മരട് ഫ്ലാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെയും മരട് നഗരസഭയുടെയും അതിവേഗ നീക്കങ്ങള്‍.

Related Articles

Latest Articles