Friday, March 29, 2024
spot_img

കാർ പുഴയിലേക്ക് മറിഞ്ഞു: പ്രമുഖ നടിയും കാമുകനും മുങ്ങിമരിച്ചു

പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കാര്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. ബാഗ – കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. ഇരുവരും ദീര്‍ഘനാളായി സുഹൃത്തുക്കളാണ്. അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. അവധി ആഘോഷിക്കാനായി ഇരുവരും സെപ്റ്റംബര്‍ 15നാണ് ഗോവയിലേക്ക് പോയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അടുത്തിടെ ഈശ്വരി അഭിനയിച്ച മറാത്തി, ഹിന്ദി സിനിമകളുടെ ചിത്രീകരണം നടന്നിരുന്നു.

Related Articles

Latest Articles