Friday, May 17, 2024
spot_img

മാർച്ച് 25 ഡ്രൈ ഡേ! ഹോളി ദിനത്തിൽ വൈകിട്ട് 5 മണി വരെ മദ്യ വിൽപ്പന വിലക്കി യോഗി സർക്കാർ;ലംഘിക്കുന്നവർക്ക് കർശന നടപടി

ലക്നൗ: ഹോളി ദിനമായ മാർച്ച് 25 ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് യോഗി സർക്കാർ. വൈകിട്ട് 5 മുതൽ രാത്രി 10 വരെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്നാണ് സർക്കാരിന്റെ പ്രത്യേക നിർദേശം. വൈകിട്ട് 5 മുതൽ രാത്രി 10 വരെ മദ്യവിൽപ്പന നടത്താനാകും. എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനകളും എല്ലാ ജില്ലകളിലും ഉണ്ടാകും.

ഏതെങ്കിലും കടയിൽ മദ്യം വിൽക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് യുപി സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഹോളിക്ക് ശേഷം മാർച്ച് 29 ന് ദുഃഖവെള്ളി ദിനത്തിലും യുപിയിൽ ഡ്രൈ ഡേ ആയിരിക്കും. ഹോളി ദിനത്തിൽ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കും. സുരക്ഷയ്‌ക്കായി മെട്രോ നഗരത്തെ 88 സെക്ടറുകളായും 39 സോണുകളായും തിരിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മീഷണർ അജയ് കുമാർ മിശ്ര പറഞ്ഞു. എസിപി, ഡിസിപി തലത്തിലുള്ള ഉദ്യോഗസ്ഥർക്കൊപ്പം എല്ലാ പോലീസ് സ്റ്റേഷനുകളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles