Wednesday, May 22, 2024
spot_img

“മണിച്ചിത്രത്താഴിൽ നാഗവല്ലിയായി മറിയക്കുട്ടി ചേട്ടത്തിയുടെ അഭിനയം അത്ര നന്നായില്ല” ; നാഗവല്ലിയുടെ റോൾ നമ്മുടെ ഗായത്രിക്ക് കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനേ ! തൃശ്ശൂരിലെ ജനസാഗരം കണ്ട് കിളിപോയ സഖാക്കളെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

ഇന്നലെ തൃശ്ശൂരിൽ നരേന്ദ്ര മോദി പങ്കെടുത്ത മഹിളാ സംഗമത്തിൽ ജനസാഗരമായിരുന്നു പങ്കെടുത്തത്. മലയാളത്തിന്റെ പ്രീയ താരം ശോഭന, പെൻഷൻ ലഭിക്കാത്തതിൽ സർക്കാരിനെതിരെ സമരം ചെയ്ത മറിയകുട്ടിയമ്മ, ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണി, കായിക താരവും എംപിയുമായ പി.ടി. ഉഷ അങ്ങനെ നിരവധി പേരാണ് മഹിളാ സംഗമത്തിൽ സന്നിഹിതരായത്.

എന്നാൽ, വേദിയിൽ ശോഭനയും മറ്റും കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയതും ഇത്രയും ജനസാഗരം തൃശ്ശൂരിൽ എത്തിയതും ഇടത്പക്ഷ പാർട്ടികൾക്ക് അത്ര സുഖിച്ചിട്ടില്ല. മഹിളാ സംഗമത്തിൽ പങ്കെടുത്തവർക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന സഖാക്കളേ ട്രോളി കൊല്ലുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. “മണിച്ചിത്രത്താഴിൽ നാഗവല്ലിയായി മറിയക്കുട്ടി ചേട്ടത്തിയുടെ അഭിനയം അത്ര നന്നായില്ല. അവരുടെ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ പോലും പറ്റിയില്ല. നകുലൻ ആയി വരുന്ന സുരേഷ് ഗോപി പിന്നീട് തൃശൂരിൽ മത്സരിക്കുമെന്ന് അന്നേ മറിയക്കുട്ടി ചേട്ടത്തിക്ക് അറിയാമായിരുന്നു. നാഗവല്ലിയുടെ റോൾ നമ്മുടെ ഗായത്രിക്ക് കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനേ എന്നാണ് കിളി പോയ അന്തത്തിന്റെ പുതിയ ക്യപ്സ്യൂളെന്ന് ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

കിളിപോയ അന്തം:
“മണിച്ചിത്രത്താഴിൽ നാഗവല്ലിയായി മറിയക്കുട്ടി ചേട്ടത്തിയുടെ അഭിനയം അത്ര നന്നായില്ല. അവരുടെ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ പോലും പറ്റിയില്ല. കോൺഗ്രസുകാരാണ് അവർക്ക് ശബ്ദം കൊടുത്തത്. നകുലൻ ആയി വരുന്ന സുരേഷ് ഗോപി പിന്നീട് തൃശൂരിൽ മത്സരിക്കുമെന്ന് അന്നേ മറിയക്കുട്ടി ചേട്ടത്തിക്ക് അറിയാമായിരുന്നു. നാഗവല്ലിയുടെ റോൾ നമ്മുടെ ഗായത്രിക്ക് കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനേ.”

“ശോഭനയുടെ ക്ഷേമപെൻഷൻ 1600 രൂപ ആക്കിയത് ഞങ്ങളുടെ സർക്കാരല്ലേ? അവരുടെ സമരം കോൺഗ്രസ്, ബിജെപി പിന്തുണയോടെയാണ്. അവർക്ക് ചെന്നൈയിൽ രണ്ടേക്കർ സ്ഥലമുണ്ട്. എന്നിട്ടും പട്ടിണിസമരം നടത്തി സർക്കാരിന്റെ ക്ഷേമപെൻഷൻ വേണമെന്ന് വാശിപിടിക്കുകയാണ്.”

Related Articles

Latest Articles