Sunday, May 19, 2024
spot_img

ടോക്കിയോ പാരലിംപിക്സിൽ മെഡല്‍വേട്ട തുടര്‍ന്ന് ഭാരതം, വെള്ളി നേടി മാരിയപ്പന്‍ തങ്കവേലു; മെഡല്‍ ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ടോക്കിയോ: പാരാലിംപിക്സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഭാരതം. ഇന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഭാരതം സ്വന്തമാക്കിയിരിക്കുന്നത്. പുരുഷ വിഭാഗം ഹൈജംപിൽ ഇന്ത്യ ​വെള്ളിയും വെങ്കലവും സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി. പാരാലിംപിക്സിലെ രാജ്യത്തിന്റെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണിത്. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു.

ഹൈജംപില്‍ ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവേലു വെള്ളി നേടിയപ്പോള്‍ ശരദ് കുമാര്‍ വെങ്കലം നേടി.

ഈ സീസണിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി ഹൈ ജംപ് വെള്ളി സ്വന്തമാക്കിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles