Tuesday, May 14, 2024
spot_img

വിവാഹത്തിനിടെ വധുവിന്റെ കരണത്തടിച്ച് വരൻ; പിന്നെ നടന്നത് സിനിമയെപ്പോലും വെല്ലുന്ന സംഭവങ്ങൾ!!!

ചെന്നൈ: തമിഴ്‍നാട്ടിൽ വിവാഹത്തിനിടെ (Marriage In Chennai) വധുവിന്റെ കരണത്തടിച്ച് വരൻ. കൂടല്ലൂർ ജില്ലയിലാണ് സിനിമയെപ്പോലും വെല്ലുന്ന സംഭവം നടന്നത്. അടികൊണ്ട വധു വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിവാഹത്തലേന്ന് നടത്തിയ വിരുന്നിൽ വധു ബന്ധുവായ യുവാവിനൊപ്പം ഡാൻസ് കളിച്ചിരുന്നു. ഇതാണ് വരനെ ചൊടിപ്പിച്ചത്.

ഡാൻസ് കളിക്കുന്നതിനിടെ പരസ്യമായി യുവാവ് വധുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഉടനെ വധു വിവാഹം വേണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. തുടർന്ന് വരൻ യുവതിയുടെ പിതാവിന്റെ കാല് പിടിച്ച് അപേക്ഷിച്ചെങ്കിലും തീരുമാനത്തിന് മാറ്റമുണ്ടായില്ല. തുടർന്ന് ബന്ധുവായ യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ച് യുവതിയുടെ വിവാഹം നടത്തുകയായിരുന്നു.

Related Articles

Latest Articles