Sunday, October 4, 2026

കോവിഡ് വരുമെന്ന് ഭയം: തമിഴ്‌നാട്ടിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമം; അമ്മയും കുഞ്ഞും മരിച്ചു; കേസെടുത്ത് അന്വേഷണമാരംഭിച്ച് പോലീസ്

ചെന്നൈ: കോവിഡ് രോഗം ബാധിക്കുമെന്ന ഭയത്തെ തുടർന്ന് വിഷം കഴിച്ച അമ്മയും കുഞ്ഞും മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി 23 കാരിയായ ജോതികയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടത്.

യുവതിയും സഹോദരന്മാരും ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചിരുന്നു. എന്നാൽ ഇവരിൽ മൂന്ന് പേർ രക്ഷപ്പെട്ടു.

മരണപ്പെട്ട ജോതിക ഭർത്താവുമായി പിരിഞ്ഞ് അമ്മ ലക്ഷ്മിയോടൊപ്പമാണ് താമസിച്ചിരുന്നത്. ജനുവരി എട്ടിന് ജോതികയ്ക്ക് കോവിഡ് ബാധിച്ചു. ഇത് അമ്മയോട് പറഞ്ഞതോടെ എല്ലാവർക്കും അണുബാധ പടരുമെന്ന് ഭയന്ന് കുടുംബം വിഷം കഴിക്കുകയായിരുന്നു.

പിന്നീട് ഇവരെ ആരെയും പിന്നീട് പുറത്തേക്ക് കാണാതായതോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് അവശനിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ്‌ എത്തി അഞ്ചുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോതികയുടെയും മകന്റെയും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.

അതേസമയം, ഈ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കോവിഡ് പോസിറ്റീവായാൽ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Related Articles

Latest Articles