Thursday, April 25, 2024
spot_img

മെക്‌സിക്കോയിൽ കൂട്ടവെടിവെപ്പ്; പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ആറ് സ്ത്രീകളും; മൂന്ന് പേർക്ക് പരിക്ക്

മെക്‌സിക്കോ: ഇറാരുവാട്ടോയിൽ ബാറിൽ വെടിവെപ്പ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക് . ബാറിലേക്കെത്തിയ അക്രമി സംഘം ജീവനക്കാരുൾപ്പെടെയുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

അക്രമത്തിന്റെ കാരണം വ്യക്തമല്ല. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെപ്പാണിത്. ഈ മാസം ആദ്യം ഗുറേറോയിലെ സാൻ മിഗുവൽ ടോട്ടോലപ ടൗൺ ഹാളിലും സമാനമായ ആക്രമണമുണ്ടായി . മേയർ ഉൾപ്പെടെ 20 പേരെ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു.

അക്രമികളെ പിടികൂടാൻ സുരക്ഷാ സേന ശ്രമിക്കുന്നതായി നഗര സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Latest Articles