Sunday, May 5, 2024
spot_img

ജനതയെ ഭീതിയിലാഴ്ത്തി ഉഗാണ്ടയിൽ എബോള; ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ

ഉഗാണ്ട: എബോള റിപ്പോർട്ട് ചെയ്തതിനാൽ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. എബോള റിപ്പോർട്ട് ചെയ്ത രണ്ട് സംസ്ഥാനങ്ങളിലാണ് സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ കർഫ്യൂ നടപ്പാക്കുകയും ആരാധനാലയങ്ങളും വിനോദ സ്ഥലങ്ങളും അടയ്ക്കുകയും ചെയ്തു. ഉഗാണ്ട പ്രസിഡന്റ് യോവേരി മുസെവേനിയാണ് ഇക്കാര്യം അറിയിച്ചത്.

എബോള ബാധിച്ച രണ്ട് ജില്ലകളിലേക്ക് പ്രവേശന വിലക്കും ഏർപ്പെടത്തിയിട്ടുണ്ട്. ഇവിടെ നിന്ന് പുറത്തേയ്ക്കും അകത്തേയ്ക്കുമുള്ള സഞ്ചാരം 21 ദിവസത്തേക്ക് നിയന്ത്രിച്ചു. പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രം സെൻട്രൽ ഉഗാണ്ടയിലെ മുബെൻഡെ, കസാൻഡ ജില്ലകളാണ്. ഇവിടെ രോഗം പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉടൻ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇപ്പോഴുള്ള നിയന്ത്രണങ്ങൾ എബോളയുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താൽക്കാലിക നടപടികളാണ്. നാമെല്ലാവരും അധികാരികളുമായി സഹകരിക്കണം, അതിനാൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഈ ലോക്ഡൗൺ ഞങ്ങൾ അവസാനിപ്പിക്കും,’ മുസെവേനി പറഞ്ഞു.

Related Articles

Latest Articles