Thursday, October 22, 2026

കശ്മീർ ഉറി സെക്ടറിൽ വൻ ആയുധവേട്ട; പാക് പതാക പതിപ്പിച്ച ബലൂണുകളും ചാക്കുകളും കണ്ടെടുത്തു

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ജില്ലയിൽ വൻ ആയുധശേഖരം കണ്ടെത്തി. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള ഹത്‌ലംഗയിൽ നിന്നാണ് വൻ ആയുധ ശേഖരം കണ്ടെടുത്തത്.

രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് പോലീസും മൂന്ന് സൈനികരും ചേർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് എകെഎസ് 74യു, 24 മാഗസീനുകൾ, 560 തിരകൾ, 12 പിസ്റ്റലുകളും അവയുടെ 24 മാഗസീനുകൾ, 244 തിരകൾ എന്നിവ കണ്ടെടുത്തത്. 14 ഗ്രനേഡുകളും ലഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ പതാക പതിച്ച 81 ബലൂണുകളും പോലീസിന് ലഭിച്ചു. മെയ്ഡ് ഇൻ പാകിസ്ഥാൻ എന്നെഴുതിയ അഞ്ച് ബാഗുകളും പോലീസ് കണ്ടെടുത്തു .

സംഭവവുമായി ബന്ധപ്പെട്ട് ഉറി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles