Sunday, May 19, 2024
spot_img

കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 325 ഗ്രാം മയക്കുമരുന്ന് 33 കാപ്സ്യൂളുകളാക്കി തുടയിൽ കെട്ടിവെച്ചു; മാലദ്വീപ് സ്വദേശി യൂസഫ് ഫൗദില്‍ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിന്‍ മാലദ്വീപ് സ്വദേശി യൂസഫ് ഫൗദില്‍ നിന്നും പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ മാലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. സി.ഐ.എസ്.എഫിന്റെ ദേഹപരിശോധനയ്ക്കിടെയായിരുന്നു യൂസഫ് പിടിയിലായത്. 325 ഗ്രാം മയക്കുമരുന്ന് 33 കാപ്സ്യൂളുകളാക്കി തുടയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് യൂസഫ് ഫൗദ് കേരളത്തിലെത്തിയത്. എവിടെ നിന്നാണ് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിച്ചതെന്നതുള്‍പ്പെടെ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഇയാളെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി. മയക്കുമരുന്ന് കടത്താന്‍ വേണ്ടിയാണ് ഇയാള്‍ എത്തിയതെന്നാണ് സൂചന. സമാനമായ രീതിയിൽ ഇയാൾ മുൻപും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

Related Articles

Latest Articles