Saturday, September 19, 2026

ഒടുവിൽ ഖേദ പ്രകടനം…! ‘ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല,ആർക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’ കോങ്ങാട് എംഎൽഎ

പാലക്കാട്:പാലക്കാട് ജില്ലാ അശുപത്രിയിലെ ഡോക്ടർമാരോട് മോശമായി പെരുമാറി എന്ന ആരോപണത്തിൽ വിശദീകരണവുമായി കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി. കഴിഞ്ഞ ദിവസമാണ് പനിയെ തുടർന്ന് ഭർത്താവിന് ചികിത്സ തേടിയെത്തിയ സിപിഐഎം എംഎൽഎ ആരോഗ്യപ്രവ‍ര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി നൽകിയത്.കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിക്കെതിരെയായിരുന്നു പരാതി.എന്നാൽ തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് ശാന്തകുമാരി പറയുന്നത്.

ഭർത്താവിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ആ സമയത്ത് ഡോക്ടർ ഉത്തരവാദിത്വമില്ലാതെ പെരുമാറി. ഇത് ചോദ്യം ചെയ്ത തന്നോട് ധിക്കാരപരമായി സംസാരിച്ചെന്നും അവർ വ്യക്തമാക്കി. “നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്” എന്ന രീതിയിൽ താൻ പറഞ്ഞിട്ടില്ലെന്നും ശാന്തകുമാരി പറഞ്ഞു. തന്റെ സംഭാഷണത്തിലോ പരാമർശത്തിലോ ആർക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി കൂട്ടിച്ചേർത്തു.

Related Articles

Latest Articles