Sunday, October 4, 2026

കണ്ണൂരില്‍ വന്‍ ലഹരിവേട്ട; റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത് രണ്ട് കോടി വിലവരുന്ന എംഡിഎംഎ

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കോടി വിലവരുന്ന ലഹരി മരുന്ന് പിടികൂടി. 677 ഗ്രാം എംഡിഎംഎ യാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർ പി എഫും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയാണ് പിടികൂടിയത്. പിടിവീണതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

അതേസമയം, വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ഇവരില്‍ നിന്നും എംഡിഎംഎ കൂടാതെ കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്.

സംഘം സഞ്ചരിച്ച കാറില്‍ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് പ്രതികൾ കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles