Saturday, October 24, 2026

വേങ്ങരയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍: പിന്നിൽ ദുരൂഹത

മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയില്‍ മുരുകന്‍-ശ്രീദേവി ദമ്പതികളുടെ മകളായ 17 വയസുകാരി അനികയാണ് മരിച്ചത്. പ​ണി​ക്കു പോ​യ വീ​ട്ടു​കാ​ര്‍ ഉ​ച്ച​ക്ക് ശേ​ഷം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തമിഴ്നാട് സ്വദേശികളായ അനികയുടെ കുടുംബം വര്‍ഷങ്ങളായി ഇവിടെയാണ് താമസം. ചെറുപ്പത്തില്‍ പിതാവ് ഉപേക്ഷിച്ചുപോയ ശേഷം ഒരു വര്‍ഷം മുൻപ് അനികയുടെ അമ്മയുടെ വിവാഹം നടന്നിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം പരപ്പനങ്ങാടിയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കു​റ്റൂ​ര്‍ നോ​ര്‍​ത്ത് കെ.​എം.​എ​ച്ച്‌.​എ​സ് സ്കൂ​ള്‍ ഹ്യു​മാ​നി​റ്റീ​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നിയാണ് അ​നി​ക.

അതേസമയം തന്നെ സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ആത്മഹത്യയിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ ഇടയായി നിരവധി പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്. സർക്കാരിന്റെ ആത്മഹത്യകൾക്കെതിരായ ബോധവൽക്കരണങ്ങളും കാമ്പയിനുകളും നിലനിൽക്കുമ്പോഴും ആത്മഹത്യകൾ തുടരുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles