Thursday, May 16, 2024
spot_img

ഉയഗൂർ മുസ്ലിങ്ങൾക്കായി ചൈനയ്ക്ക് ദുബായിൽ ഒരു രഹസ്യ ജയിൽ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് യുവതി

അബൂദബി: ചൈനയ്ക്ക് ദുബായിൽ ഒരു രഹസ്യ ജയിലുള്ളതായി റിപ്പോർട്ട്. ഒരു ചൈനീസ് യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദുബായിലുള്ള ചൈനയുടെ രഹസ്യ തടവറയില്‍ തന്നെ എട്ട് ദിവസം അടച്ചിട്ടിരുന്നുവെന്നാണ് ഇവർ പറയുന്നത്. 26 വയസ്സുള്ള വു ഹുവാന്‍ ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം ലോകത്തെ അറിയിച്ചത്.

തന്റെ പ്രതിശ്രുത വരനെ ചൈന വിമതനായി കണക്കാക്കിയതിനാല്‍ ദുബായില്‍ നിന്ന് ചൈനയിലേക്ക് തന്നെ കൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന് വു ഭയന്നിരുന്നു. തുടർന്ന് ദുബായിലെ ഒരു ഹോട്ടലില്‍ നിന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് വു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തുടര്‍ന്ന് ജയിലാക്കി മാറ്റിയ ദുബായിലെ ഒരു വില്ലയില്‍ താമസിപ്പിക്കുകയായിരുന്നു. അവിടെ മറ്റ് രണ്ട് ഉയഗൂറുകളെ കൂടി കണ്ടതായും അവര്‍ പറഞ്ഞു. അവിടെ വച്ച് ചോദ്യംചയ്യലിന് വിധേയയായ അവരെ കൊണ്ട് പ്രതിശ്രുത വരന്‍ വാങ് ജിങ്യുവിനെ കുരുക്കാവുന്ന ചില രേഖകളില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിച്ചു. എന്നാൽ ദുബായിലെ ചൈനീസ് അധീനതയിലുള്ള രഹസ്യ ജയിലിൽ എട്ട് ദിവസം തടവിലായിരുന്ന ഈ യുവതി അവിടെ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഈ ആരോപണം നിഷേധിച്ചു.

അതേസമയം വിദേശത്ത് നിന്ന് സംശയിക്കപ്പെടുന്ന പൗരന്മാരെ പിടികൂടാനും തിരിച്ചുകൊണ്ട് വരാനും അന്താരാഷ്ട്ര ബന്ധങ്ങള്‍ ചൈന എങ്ങിനെ ഉപയോഗിക്കുന്നു എന്നുള്ളതിന് തെളിവായാണ് ഈ സംഭവത്തെ ചൂണ്ടിക്കാട്ടപ്പെടുന്നത്. വിമതര്‍, അഴിമതിക്കേസില്‍ സംശയിക്കപ്പെടുന്നവര്‍, ഉയഗൂറുകള്‍ ഉള്‍പ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ ഈ രീതിയില്‍ ചൈന പിടികൂടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles