Monday, October 5, 2026

തൃശ്ശൂരിൽ വൻ കവർച്ച !മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷത്തോളം കവർന്നുമോക്ഷണം ഇന്ന് പുലർച്ചെ

തൃശ്ശൂർ : ഇന്ന് പുലർച്ചെ എസ്ബിഐ എടിഎമ്മുകളിൽ വൻ കവർച്ച.തൃശ്ശൂർ നഗരത്തിൽ ഒരേ സമയം മൂന്നിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്.ഏകദേശം 65 ലക്ഷത്തോളം കവർച്ച നടന്നെന്നാണ് പ്രാഥമിക നിഗമനം .

ഷൊർണൂർ റോഡ്, കോലാഴി, മാപ്രാണം എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോ​ഗിച്ചാണ് കൊള്ള നടത്തിയിരിക്കുന്നത്.കാറിലെത്തിയ നാലം​ഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക അനുമാനം. ഇവർ കാറിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് . ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്താണ് ഇവർ കൊള്ള നടത്തിയത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Articles

Latest Articles