ദില്ലി: ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ മാതാപിതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാർ നിലപാട് അറിഞ്ഞശേഷമാകും കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിക്കുക.

