Sunday, November 1, 2026

സൗഹൃദം ഉപേക്ഷിച്ചു, ബസിൽ വച്ച് സുഹൃത്തിൻ്റെ കഴുത്ത് മുറിച്ച് എം.ബി.എ വിദ്യാർത്ഥി,സുഹൃത്ത് ആശുപത്രിയിൽ

ചെന്നൈ: സൗഹൃദം ഉപേക്ഷിച്ചെന്ന പേരിൽ ബസിൽ വച്ച് സഹപാഠിയുടെ കഴുത്തുമുറിച്ച എം.ബി.എ വിദ്യാർത്ഥി അറസ്റ്റിൽ. കരൂരിലെ സ്വകാര്യ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ കുഴിത്തല മുസിരി സ്വദേശി നീതിഷ് കുമാറിനെ ആക്രമിച്ച അണ്ണാമലൈയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ നീതിഷിനെ തിരുച്ചിറപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    പ്രതിയായ എം.ബി.എ വിദ്യാർത്ഥികൂടിയായ അണ്ണാമലൈയെ പോലീസ് അറസ്റ്റ് ചെയ്തു. നിതീഷും അണ്ണാമലൈയും കോളേജ് ബസിൽ അടുത്തടുത്ത സീറ്റിലിരുന്നാണ് പോയിരുന്നത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിതീഷ് അണ്ണാമലൈയോട് സംസാരിക്കുന്നതും അടുത്തിരിക്കുന്നതും അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിലേയ്‌ക്ക് നയിച്ചതെന്നാണ് അണ്ണാമലൈ പ…

Related Articles

Latest Articles