Sunday, September 27, 2026

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു ആദ്യ ഫല സൂചനകൾ ഉടൻ; എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി ബിജെപി

ദില്ലി: മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന്. രാവിലെ മുതൽ വോട്ടെണ്ണൽ ആരംഭിച്ചു ആദ്യ ഫല സൂചനകൾ വന്നു തുടങ്ങി. ആദ്യ ലീഡുകൾ ആം ആദ്‌മി പാർട്ടിക്ക് അനുകൂലം എന്നാണ് റിപ്പോർട്ടുകൾ. ബിജെപി തൊട്ട് പിന്നിലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്‌മി പാർട്ടി അധികാരത്തിൽ വരും എന്നാണ് പ്രവചിച്ചിരുന്നത്. അതിനോട് ചേർന്ന് നിൽക്കുന്നതാണ് പ്രാഥമിക ഫല സൂചനകൾ. കോൺഗ്രസ് തകർന്നടിയുന്നു. മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസിനെ ആദ്യ ഫല സൂചനകളിൽ തന്നെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.

കഴിഞ്ഞ പതിനഞ്ചു വർഷമായി തുടർച്ചയായി ദില്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ഭരണത്തിലായിരുന്നു ബിജെപി. ദില്ലിയിൽ ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടി കോർപ്പറേഷൻ ഭരണത്തിലും എത്തുന്നതിന്റെ സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും വരുന്നത്.

Related Articles

Latest Articles