Monday, September 28, 2026

അന്നപൂർണ്ണേശ്വരിയും ആദിപരാശക്തിയുമായ ചക്കുളത്തമ്മക്ക് ഇന്ന് ആയിരങ്ങൾ ഇഷ്ട വഴിപാടായ പൊങ്കാല നിവേദിക്കും; അടുപ്പും പുത്തൻകലങ്ങളും ഒരുക്കി ആ ശുഭമുഹൂർത്തതിനായി കാത്തിരിപ്പ് തുടരുന്നു; 10:30 ന് നാടിനെ യാഗശാലയാക്കി പണ്ടാര അടുപ്പിൽ തീപകരും; തത്സമയ ദൃശ്യങ്ങളൊരുക്കി ടീം തത്വമയി യാഗശാലയിൽ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തു കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. അന്നപൂർണ്ണേശ്വരിയും ആദിപരാശക്തിയുമായ ചക്കുളത്തമ്മക്ക് ഇഷ്ട നിവേദ്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒൻപതിന് വിളിച്ചു ചൊല്ലി പ്രാർത്ഥന. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര അടുപ്പിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.സജി ചെറിയാൻ എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷനായിരിക്കും.

കൊടിക്കുന്നിൽ സുരേഷ് എംപി, ഗോപൻ ചെന്നിത്തല തുടങ്ങി യവർ പങ്കെടുക്കും. പുതുതായി നിർമ്മിച്ച ആനക്കൊട്ടിലിന്റെ സമർപ്പണം ഭക്തിയുടെ നിറവിൽ മനോജ് പണിക്കർ ശ്രീ ശൈലം അടൂർ നിർവഹിക്കും. ക്ഷേത്ര മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരും മേൽശാന്തിമാരുമായ അശോ കൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂ തിരി, ദുർഗാദത്തൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, മേൽ ശാന്തിമാരായ ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നട ക്കും. നിവേദ്യത്തിനുശേഷം ദിവ്യാഭിഷേക വും ഉച്ചദീപാരാധനയും നടക്കും.ചക്കുളത്ത് കാവ് പൊങ്കാല ചടങ്ങുകളും ആഘോഷങ്ങളും തത്വമയി നെറ്റ് വർക്കിലൂടെ ലൈവായി കാണാം.

രാവിലെ മുതൽ തന്നെ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കാരണം രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് വലിയ ഭക്തജന പങ്കാളിത്തത്തോടെ പൊങ്കാല മഹോത്സവം നടക്കുന്നത്. അതിരാവിലെ മുതൽ തന്നെ ക്ഷേത്ര സന്നിധിയിൽ പുത്തൻ കലങ്ങളും അടുപ്പും ഒരുക്കി പണ്ടാര അടുപ്പിൽ തീപകരുന്ന ശുഭ മുഹൂർത്തതിനായി ആയിരങ്ങൾ കാത്തിരിക്കുകയാണ് തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക http://bit.ly?/3Gnvbys

Related Articles

Latest Articles