Tuesday, October 6, 2026

മയക്കുമരുന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു; രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ദേശീയ പാതയിൽ വാഹനം തടഞ്ഞ് പോലീസ്; ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു

എറണാകുളം: ആലുവയിൽ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് 51ഗ്രാമോളം എംഡിഎംഎ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ദേശീയ പാതയിൽ പറവൂർ കവലയിൽ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബെംഗളൂരുവിൽ നിന്നുമെത്തിയ ആലുവ മുപ്പത്തടം സ്വദേശികളായ അമൽ ബാബു, ജിതിൻ ജോസഫ്, വിഷ്ണു കാർത്തികേയൻ എന്നിവരിൽ നിന്നാണ് പിടികൂടിയത്.

Related Articles

Latest Articles