Friday, January 9, 2026

‘മീ ടൂ’: കല്യാണത്തിന് മേക്കപ്പിടാന്‍ വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു :മേക്കപ്പ് ആർ‌ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി മൂന്ന് യുവതികള്‍

കൊച്ചി: മേക്കപ്പ് ആര്‍‌ട്ടിസ്റ്റിനെതിരെ ‘മീ ടൂ’ ആരോപണവുമായി യുവതികൾ. കല്യാണത്തിനായി മേക്കപ്പിടാന്‍ വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന പരാതിയുമായാണ് മൂന്ന് യുവതികള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്.

കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മേക്കപ്പ് ആർട്ടിസ്റ്റിനെതിരായ ‘മീ ടൂ’ പോസ്റ്റിട്ടതിന് ശേഷമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. അതേസമയം പതിനഞ്ചുകാരിയെ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 35 കാരന് 60 വർഷം കഠിനതടവ് വിധിച്ചു. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയിലെ സുനില്‍(രാജീവ്-35)നെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി.

Related Articles

Latest Articles