Tuesday, May 7, 2024
spot_img

നികുതിയോട് നികുതി; മോട്ടോർ വാഹന നികുതി ഒരു ശതമാനം കൂട്ടി; ഭൂമിയുടെ ന്യായവിലയിൽ പത്തുശതമാനം വർധന; നികുതി കൂട്ടിയത് ഇവയ്ക്കൊക്കെ…

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി ഒരു ശതമാനം കൂട്ടിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
സംസ്‌ഥാന ബജറ്റിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം( Kerala Budjet ). രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയാണ് ഒരു ശതമാനം കൂട്ടിയത്. പഴയവാഹനങ്ങളുടെ ഹരിതനികുതിയും 50 ശതമാനം കൂട്ടി. അതോടൊപ്പം മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടിയിട്ടുണ്ട്.

നികുതി വർധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. അതൊടൊപ്പം ഭൂമിയുടെ ന്യായവിലയിൽ പത്തുശതമാനം വർധനവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ അർദ്ധ അതിവേഗ പാത പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കാനായി 2000 കോടി ബജറ്റിൽ അനുവദിച്ചു. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന് വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് കെ റെയിൽ. നിലവിൽ ഏറ്റവും പരിസ്ഥിതി സൌഹാർദ്ധ പദ്ധതിയായ ഇലക്ട്രിക്ക് ട്രെയിൻ കേരളത്തിന് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് ധനമന്ത്രി അവകാശപ്പെട്ടത്. അതേസമയം രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ നീണ്ട ബജറ്റ് പ്രസംഗം 11:25 ഓടെയാണ് അവസാനിച്ചത്. ഇതിനുപിന്നാലെ സഭ പിരിഞ്ഞു. ചർച്ചകൾക്കായി ഇനി തിങ്കളാഴ്ചയാണ് വീണ്ടും സഭ ചേരുക.

Related Articles

Latest Articles