Sunday, May 19, 2024
spot_img

മുഖ്യന് മാധ്യമങ്ങളെ ഭയം? തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്, ഒടുവിൽ പറഞ്ഞ ന്യായം ഇത്!

തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്.വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

പാർട്ടി പരിപാടി ആയതിനാലാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കാത്തതെന്ന് അക്കാദമി അധികൃതർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരിപാടിയെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതനുസരിച്ച്‌ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ഗേറ്റിന് പുറത്ത് പോലീസ് തടയുകയായിരുന്നു.

പരിപാടി നടക്കുന്ന ഹാളിന് പുറത്തായി പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമാണ് സജ്‌ജമാക്കിയിട്ടുള്ളത്. കൂടാതെ സമീപത്തെ റോഡിലും പോലീസ് ബാരിക്കേഡുകള്‍ കെട്ടി ഗതാഗതം തടഞ്ഞിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തുൾപ്പെടെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് കൂടുതൽ സായുധ പോലീസിനെയും വിന്യസിച്ചിരുന്നു.

Related Articles

Latest Articles